ഹോം.INX • സൂചിക
add
S&P 500 ഇൻഡക്സ്
മുൻദിന അവസാന വില
5,918.25
ദിവസ ശ്രേണി
5,807.78 - 5,890.35
വർഷ ശ്രേണി
4,714.82 - 6,099.97
വാർത്തകളിൽ
ആമുഖം
നൈസ്, നാസ്ഡക്യു എന്നീ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ഏറ്റവും കൂടുതലുള്ള 500 ഓഹരികളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഒരു അമേരിക്കൻ സ്റ്റോക്ക് മാർക്കറ്റ് ഇൻഡക്സ് ആണ് S&P 500 ഇൻഡക്സ് അഥവാ സ്റ്റാൻഡേർഡ് & പൂവേഴ്സ് 500. S&Pഡൗ ജോൺസ് ഇൻഡെക്സുകൾ ആണ് S&P 500 ഇൻഡക്സിലെ ഓഹരികളെയും അവയുടെ വേയ്റ്റേജുകളെയും തീരുമാനിയ്ക്കുന്നത്. കൂടുതൽ വൈവിധ്യമാർന്ന ഓഹരികൾ അടങ്ങിയതിനാലും അവയുടെ വെയ്റ്റേജുകൾ കണക്കാക്കുന്ന രീതി വ്യത്യസ്തമായതിനാലും മറ്റു അമേരിക്കൻ സ്റ്റോക്ക് ഇൻഡക്സുകളായ ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് അല്ലെങ്കിൽ നാസ്ഡക്യു കോംപോസിറ്റ് ഇൻഡക്സ് തുടങ്ങിയവയുമായി ഇത് വളരെ വ്യത്യാസപ്പെട്ടിരിയ്ക്കുന്നു. പൊതുവേ കൂടുതൽ ആളുകൾ പിന്തുടരുന്ന ഒരു ഇൻഡക്സ് ആണിത്. പലരും ഇതിനെ അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലായ അമേരിക്കൻ ഓഹരിവിപണിയുടെ ഏറ്റവും മികച്ച സൂചകമായി പരിഗണിയ്ക്കുന്നു. നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസേർച്ച് കോമൺ സറ്റോക്കിനെ ബിസിനസ് സൈക്കിളിലെ ലീഡിംഗ് ഇൻഡികേറ്ററായി തരംതിരിച്ചിരിക്കുന്നു. അയൺ മൗണ്ടൻ S&P 500 ഇൻഡക്സിന്റെ ഒരു ഭാഗമാണ്.
S&P ഗ്ലോബൽ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു സംയുക്തസംരംഭമായ S&P ഡൗ ജോൺസ് ഇൻഡിസെസ് ആണ് ഈ ഇൻഡക്സ് വികസിപ്പിച്ചതും ഇപ്പോൾ പരിപാലിച്ചുകൊണ്ടിരിയ്ക്കുന്നതും. Wikipedia